ശനിയാഴ്‌ച, മേയ് 28, 2011

ഹത്യയില്‍നിന്നും രക്ഷപ്പെട്ടവള്‍...



കാലിവളര്‍ത്തല്‍ സ്റ്റാറ്റസ് ഉള്ള പണിയൊന്നുമല്ല. ലാഭം ഇല്ലാതെ ഒരു മൃഗത്തെ വളര്‍ത്തുക എന്നത് ഇക്കാലത്ത് പൊട്ടത്തരം തന്നെയാണ് .കാലം മാറിയാല്‍ എന്താകുമോ എന്തോ.... ഞാന്‍ പരിചയപ്പെട്ട ഒരാള്‍ ഒരു പശുവിനെ വെറുതേ വളര്‍ത്തുന്നു.... തറവാട് ഭാഗം വെയ്ക്കുന്ന സമയത്ത് ആര്‍ക്കും വേണ്ടാതെ അറവുകാരന് കൊടുക്കാന്‍ നിര്‍ത്തിയതായിരുന്നു ആ പശുവിനെ. എന്നാല്‍ ഈ മനുഷ്യന്‍ പശുവിനെ താന്‍ ജോലിചെയ്യുന്ന സ്ഥാപനത്തിലേയ്ക്ക കൊണ്ടുവന്ന് ഇപ്പോഴും പോറ്റിക്കൊണ്ടിരിയ്ക്കുന്നു.

ഞാങ്ങാട്ടിരി മഹര്‍ഷി വിദ്യാലയത്തിന്റെ മേനേജര്‍ ശ്രീ വിനയ്ഗോപാല്‍ജിയാണ് ആ മനുഷ്യന്‍.


കാലം മറുപടി പറയട്ടേ.......

അല്ല പറയുകതന്നെ ചെയ്യും......ലാഭം കിട്ടിയാല്‍ മനുഷ്യനേയും കൊല്ലുന്ന കറുത്തകാലം പോയല്ലേ മതിയാവൂ...

posted by

shinojacob shino jacob koottanad SHINOJACOB SHINO JACOBKOOTTANAD

18 അഭിപ്രായങ്ങൾ:

  1. ഇത്തരം ഹരിതചിന്തകള്‍ കരുണചിന്തകളുമായി മാറിപ്പോവുന്നതെങ്ങനെ എന്ന് എനിക്ക് പലപ്പൊഴും മനസ്സിലാവാറില്ല. പ്രകൃതി വെറും കരുണാമയി മാത്രമല്ല, ക്രൂരയും കൂടിയാണ്. അവള്‍ അമ്മയാവുമ്പോള്‍ തന്നെ കണ്ണിലും ചുണ്ടിലും തീയുള്ള കാളികൂടിയാവുന്നു. പ്രകൃതിയോടിണങ്ങിയ ഒരു ജീവിതത്തില്‍ ചിലപ്പോള്‍ നമുക്ക് പശുവിനെയും അറുക്കേണ്ടിവരും. വൃദ്ധയും അവശയുമായ ഒരു പയ്യിനെ പ്രകൃതിയില്‍ കാത്തിരിക്കുന്നതും മറ്റൊന്നല്ല. വിതച്ചും കൊയ്തും ഉണ്ടും സസ്യഭോജിയായി ജീവിക്കുന്നവന്‍ പ്രകൃതിസംരക്ഷകനാവണമെന്നില്ല. നായാടി ചെയ്തതിനേക്കാള്‍ ദ്രോഹം ഉല്‍പാദനമിച്ചം കൂട്ടിവെയ്ക്കാന്‍ കഴിവുള്ളതിനാല്‍ കര്‍ഷകന്‍ ഭൂമിയോട് ചെയ്തിട്ടുണ്ട്. കൊയ്ത്തുകാരനോളം തന്നെ മനുഷ്യനാണ് അറവുകാരനും. ഒരു മതചിന്തയുടെ ഭാഗമായി പശുവിനെ സംരക്ഷിക്കുന്നതിനും തനിക്കതിനെ അറുക്കേണ്ട ആവശ്യമില്ല എന്ന കാരണത്താല്‍ സംരക്ഷിക്കുന്നതിനും തമ്മില്‍ അസിന്റെ പുഞ്ചിരിയും അസിധാരാവ്രതവും തമ്മിലുള്ള വ്യത്യാസങ്ങളുണ്ട്

    മറുപടിഇല്ലാതാക്കൂ
  2. മഹര്‍ഷി ഗോപാല്‍ജി ഏതു കാരണത്താലാണ് ആ പശുവിനെ സംരക്ഷിക്കുന്നതെന്ന് എനിക്കറിയില്ല.

    നനവിന്റെ പോസ്റ്റില്‍ (മുത്തശ്ശി)പറഞ്ഞിട്ടുള്ളത് ഇതേപയ്യിനെയാണോ ?

    മറുപടിഇല്ലാതാക്കൂ
  3. അരുണ്‍,

    ഗോപാല്‍ജി ഏതു കാരണത്താലാണ് ആ പശുവിനെ സംരക്ഷിക്കുന്നതെന്ന് എനിക്കറിയില്ല.
    കുട്ടി അയാളുടെ മുഖത്തേക്ക് നോക്കി , ഒരു നിമിഷത്തെ മൌനത്തിനു ശേഷം ഒരു മീന്‍ കുഞ്ഞിനെ പെറുക്കിയെടുത്ത് കടലിലേക്കെറിഞ്ഞുകൊണ്ടവന്‍ പറഞ്ഞു , എനിക്ക് ഈ മീന്‍ കുഞ്ഞിനെ രക്ഷിക്കാനാവും........
    ( ഗോപാല്‍ജി ചെയ്തത് ഇത്രമാത്രം )

    മറുപടിഇല്ലാതാക്കൂ
  4. ഇദ്ദേഹം പശു വളര്‍ത്തുന്നത് എന്തുകൊണ്ടാണ് എന്ന് വേഷം കണ്ടാല്‍ മനസ്സിലാവില്ലേ?

    മറുപടിഇല്ലാതാക്കൂ
  5. അനില്‍ജിയ്ക്കള്ള മറുപടി,

    കുട്ടി അയാളുടെ മുഖത്തേക്ക് നോക്കി , ഒരു നിമിഷത്തെ മൌനത്തിനു ശേഷം ഒരു മീന്‍ കുഞ്ഞിനെ പെറുക്കിയെടുത്ത് കടലിലേക്കെറിഞ്ഞുകൊണ്ടവന്‍ പറഞ്ഞു , എനിക്ക് ഈ മീന്‍ കുഞ്ഞിനെ രക്ഷിക്കാനാവും........

    മറുപടിഇല്ലാതാക്കൂ
  6. എന്റെ കുട്ടിക്കാലത്തെ ഒരു സംഭവമാണ്; മഴയുള്ള ഒരു ദിവസം എന്റെ വീടിന്റെ മുറ്റത്ത് ആകാശത്തു നിന്നൊരു മത്സ്യം വന്ന് വീണു, പിടയ്ക്കുന്ന നച്ചറ എന്ന് പേരുള്ള കാണാൻ ചേലുള്ള ഒന്ന്. ഏതോ പക്ഷിയുടെ കൊക്കിൽ നിന്നും രക്ഷപ്പെട്ടതാവാം. ഞാൻ അതിനെ കയ്യിലെടുത്ത് അടുത്ത വീട്ടിലേക്കോടി. അവരുടെ പറമ്പിൽ വലിയ ഒരു കുളമുണ്ട്. അതിൽ ധാരാളം മീനുകളും. ആ വീട്ടിലെ മോഹനൻ ചേട്ടനോട് ഈ മീനിനേയും കുളത്തിൽ ഇട്ടോ‍ട്ടെ എന്ന് അനുവാദം ചോദിച്ചു. ആ ചേട്ടൻ, അരുതെന്ന് എന്ന് ആംഗ്യം കാണിച്ചു വിലക്കി എങ്കിലും, ശ്വസം കിട്ടാതെ പിടയുന്ന മത്സ്യത്തെ രക്ഷിക്കാനുള്ള ആവേശത്താൽ അതിനെ കുളത്തിലേക്കിട്ടു. നീന്തി നീന്തി കുളത്തിനു നടുവിലേക്ക് നീങ്ങുന്ന അതിനെ പെട്ടെന്ന് കുളത്തിനടിയിൽ നിന്നും വലിയ ഒരു കാളാഞ്ചി വന്ന് വെട്ടിവിഴുങ്ങി.
    സങ്കടപ്പെട്ട് നിൽക്കുന്ന എന്നെ നോക്കി മോഹനൻ ചേട്ടൻ പറഞ്ഞു, “ഞാൻ പറഞ്ഞതെല്ലേ ഈ കുളത്തിൽ ഇടണ്ടാന്ന്“

    മറുപടിഇല്ലാതാക്കൂ
  7. പക്ഷെ,മീന്‍ കുഞ്ഞിനെ രക്ഷിച്ച കുട്ടി പ്രസിദ്ധി ആഗ്രഹിച്ചില്ല. ഈ പ്രകടനപരത ആത്മാര്‍ഥയുമായി ഒത്തു പോകുന്നില്ല..

    മറുപടിഇല്ലാതാക്കൂ
  8. കാളാഞ്ചികള്‍ നിറഞ്ഞ ഈ ലോകത്ത് കാളാഞ്ചി തിരിച്ചറിയാത്ത ഒരു കാര്യം താനും മറ്റാര്‍ക്കോ വേണ്ടി വെട്ടിവിഴുങ്ങപ്പെടാനുള്ളവനാണ് എന്നതാണ്

    മറുപടിഇല്ലാതാക്കൂ
  9. വിമര്‍ശകര്‍ക്ക് വേണ്ടി ഒരേ ഭൂമി ഒരേ ജീവന്‍ പരിസ്ഥിതി മാസികയുടെ ജൂണ്‍ ലക്കത്തില്‍ വന്ന കുറിപ്പ് കൂടി ചേര്‍ത്ത് പോസ്റ്റ് വിപുലീകരിച്ചിട്ടുണ്ട്
    6-6-2011

    മറുപടിഇല്ലാതാക്കൂ
  10. !! "വന്ദിപ്പൂ ഗോമാതാവിനെ" !!

    പശു എന്റെ അമ്മയാണെങ്കില്‍ എനിക്ക് വാലും കുളമ്പും ഉണ്ടാവണം.

    മറുപടിഇല്ലാതാക്കൂ
  11. ഷിണോ, താങ്കളുടെ ഉദ്ദേശശുദ്ധിയില്‍ സംശയമില്ലാതെത്തന്നെ പറയട്ടെ, ഇത്തരം പ്രവര്‍തനങ്ങളുടെ ലക്ഷ്യം പലര്‍ക്കും പലതായിരിക്കും.

    എന്റെ നാട്ടില്‍ അമ്പലക്കമ്മറ്റിക്കാരായ കുറച്ചു ചെറുപ്പക്കാര്‍ ഒരിക്കല്‍ അമ്പലപ്പറമ്പിലെ പൊന്തയും മരങ്ങളും വെട്ടിമാറ്റി അവിടം "വൃത്തി"യാക്കാന്‍ തുടങ്ങി. കറവവറ്റിയ പയ്ക്കളെ അറവുകാരനില്‍ നിന്നും സംരക്ഷിച്ച് വളര്‍ത്താന്‍ പറ്റിയ ഒരിടമായി അവിടം മാറ്റിയെടുക്കണമെന്നതായിരുന്നു അവരുടെ സ്വപ്നം.

    കറവ വറ്റിയ എരുമയും ആടും,
    ഉഴാനും ഭാരം വലിക്കാനും ചവിട്ടാനും വയ്യാതായ കാളയും പോത്തും, വാര്‍ധക്യം ബാധിച്ച കോഴിതാറാവുകള്‍,
    അമ്പലപ്പറമ്പിലെ മരക്കൂട്ടങ്ങളെ ആശ്രയിക്കുന്ന കിളിക്കൂട്ടങ്ങള്‍
    എന്നിവ അവരുടെ സംരക്ഷണതാല്‍പര്യത്തിനു പുറത്തായിരുന്നു.
    അവരുടെ പ്രവര്‍തനത്തെ താങ്കള്‍ പറയുമ്പോലെ സഹജീവിസ്നേഹമായിക്കാണാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്.

    ഇവിടെ ഞാങ്ങാട്ടിരിയിലെ സുഹൃത്തുക്കള്‍ ആ അമ്മപ്പശുവിനെ സംരക്ഷിക്കുന്നതിന് എനിക്കൊരെതിര്‍പ്പുമില്ല. പാവങ്ങള്‍ പട്ടിണി കിടക്കവേ വെറുമൊരു നാല്‍ക്കാലിയെ സംരക്ഷിക്കുന്നു എന്ന് അതിനെ ആക്ഷേപിക്കുന്നവരോട് എനിക്ക് കടുത്ത പുച്ഛമുണ്ടുതാനും. നമ്മളെപ്പോലെത്തന്നെ ഭൂമിയുടെ അവകാശികളാണ് അവയും. പക്ഷേ അത് പശുക്കള്‍ സംരക്ഷിക്കപ്പെടേണ്ട ഒരു ഉയര്‍ന്നജാതി വളര്‍ത്തുമൃഗമാണെന്ന് അവകാശപ്പെട്ടായാല്‍, ഭാവിയില്‍ പയ്യിറച്ചി തിന്നുന്നതിനുള്ള എന്റെ അവകാശത്തെ വെറും മതവിശ്വാസം മൂലം എതിര്‍ക്കുന്ന ഒന്നായാല്‍ ഞാനതില്‍ പ്രതിഷേധിക്കുന്നു. അത്രേയുള്ളൂ കാര്യം.

    മറുപടിഇല്ലാതാക്കൂ
  12. ഇവിടെ ഞാങ്ങാട്ടിരിയിലെ സുഹൃത്തുക്കള്‍ ആ അമ്മപ്പശുവിനെ സംരക്ഷിക്കുന്നതിന് എനിക്കൊരെതിര്‍പ്പുമില്ല. പാവങ്ങള്‍ പട്ടിണി കിടക്കവേ വെറുമൊരു നാല്‍ക്കാലിയെ സംരക്ഷിക്കുന്നു എന്ന് അതിനെ ആക്ഷേപിക്കുന്നവരോട് എനിക്ക് കടുത്ത പുച്ഛമുണ്ടുതാനും. നമ്മളെപ്പോലെത്തന്നെ ഭൂമിയുടെ അവകാശികളാണ് അവയും.

    good keep it up

    മറുപടിഇല്ലാതാക്കൂ
  13. കാറ്റിലും മഴയിലും അണയാത്ത കനല്‍ പോലെയുള്ള ആത്മ ധൈര്യവും പ്രകൃതി സ്നേഹവും എന്നും എപ്പോഴും കൂട്ടാവട്ടെ

    മറുപടിഇല്ലാതാക്കൂ
  14. ഈ മണല്‍ക്കാട്ടില്‍ കിടന്നു കൊണ്ട് താങ്ങളെ പോലെ ഉള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുവാനെ ഈ ഉടായിപ്പനു ഇപ്പോള്‍ സാധിക്കു .
    നമ്മള്‍ തമ്മില്‍ പല തവണ നേരില്‍ കണ്ടിട്ടുണ്ട് , ശിരുവാണി ക്യാമ്പില്‍ പങ്കെടുത്തിട്ടുണ്ട് സുര്യപ്രകാശിന്റെ വളരെ അടുത്ത ഒരു സുഹൃത്ത് ആണ് ഈ കുന്നംകുളംകാരന്‍ ആയ ഈ ഉടായിപ്പന്‍.

    മറുപടിഇല്ലാതാക്കൂ
  15. ഓ ഉടായിപ്പാ ഏകദേശം ആളെ മനസ്സിലായി...
    കാഞ്ഞിരപ്പുഴ ഐ ടി സി യില്‍ ഉണ്ടായിരുന്നോ..

    മറുപടിഇല്ലാതാക്കൂ
  16. ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് കാഞ്ഞിരപ്പുഴയില്‍ ഉണ്ടായിരുന്നു. താങ്ങള്‍എന്നെ മറന്നിട്ടില്ല എന്നറിഞ്ഞതില്‍ വളരെ ഏറെ സന്തോഷം തോന്നുന്നു ,
    സുര്യന്‍ പാലക്കാട്‌ ജോയിന്‍ ചെയ്തിട്ടുണ്ട് എന്ന് അറിഞ്ഞു, പിന്നെ ഒരു വിവരവും അറിഞ്ഞില്ല.

    മറുപടിഇല്ലാതാക്കൂ
  17. വിനയ്ഗോപാല്‍ജിയെ പോലുള്ള നന്മ നിറഞ്ഞവര്‍ ഇനിയും ഇനിയും ഉണ്ടാവട്ടെ
    http://sasyaharam.blogspot.com/

    മറുപടിഇല്ലാതാക്കൂ