വ്യാഴാഴ്‌ച, സെപ്റ്റംബർ 03, 2009

കാടിനെ ഇല്ലാതാക്കിയ കൃഷി


ഇന്‍ഡ്യയില്‍ ബ്രിട്ടീഷ് ഭരണകാലത്താണ് തേയില കൃഷി ആരംഭിച്ചത് . ഉയര്‍ന്ന പ്രദേശങ്ങളിന്‍ കാട് വെട്ടിത്തെളിച്ചാണ് തേയിലത്തോട്ടങ്ങള്‍ നിര്‍മ്മിച്ചത് . ഇത് വ്യാപകമായ വന നശീകരണത്തിനിടയാക്കി . ഇപ്പോഴും മിക്ക തേയിലത്തോട്ടങ്ങളോട് ചേര്‍ന്നും സംരക്ഷിത വനങ്ങളുണ്ട് ചിലയിടങ്ങളില്‍ വന്യമൃഗങ്ങള്‍ തേയിലത്തോട്ടങ്ങില്‍ കടന്നു ചെല്ലാറുമുണ്ട് അത് പ്രബലന്‍മാരുടെ തോട്ടങ്ങളാണെങ്കില്‍ മൃഗങ്ങള്‍ പുറം ലോകം കാണാറില്ല വിസ്തൃതിയേറിയ ഭൂപ്രദേശത്ത് ജീവിക്കുന്ന ആന പോലുള്ള ജീവികളുടെ സഞ്ചാരമാര്‍ഗ്ഗങ്ങള്‍ ( ആനത്താരകള്‍ ) .മുറിച്ചുകൊണ്ട് നിര്‍മ്മിച്ചിട്ടുള്ള തേയിലത്തോട്ടങ്ങള്‍ ഇപ്പോഴും ആനകള്‍ സഞ്ചാരത്തിനായി തിരഞ്ഞെടുക്കുമ്പോള്‍ മനുഷ്യരും ആനകളും കൂടിക്കാണുകയും പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു കേരളത്തില്‍ ഇടുക്കി , വയനാട് , പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി തുടങ്ങി പ്രദേശങ്ങളില്‍ തേയിലകൃഷിയുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ