ഞായറാഴ്‌ച, ഓഗസ്റ്റ് 23, 2009

ആറ്റുവഞ്ചി


ആറ്റുവഞ്ചി എന്ന സസ്യത്തെ പേരുകൊണ്ട് എല്ലാവരും അറിയുമെങ്കിലും നേരിട്ട് അറിയാവുന്നവര്‍ ചുരുക്കമാണ് . കാരണം ഭാരതപ്പുഴയില്‍ കാണപ്പെടുന്ന , വെളുത്തരോമംപോലെ ഭാഗമുള്ള പുല്‍ച്ചെടിയെ എല്ലാവരും ആറ്റുവഞ്ചി എന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു . നമ്മുടെ മുന്‍നിര പത്രങ്ങളില്‍പ്പോലും ആറ്റുദര്‍ഭ എന്ന ഈ പുല്‍ച്ചെടിയെ ആറ്റുവഞ്ചി എന്ന് വിശേഷിപ്പിച്ചുകണ്ടിട്ടുണ്ട് . യഥാര്‍ത്ഥത്തില്‍ ആറ്റുവഞ്ചി എന്നത് ഒരു കുറ്റിച്ചെടി പോലുള്ള സസ്യമാണ് . കനത്ത ഒഴുക്കുള്ള പുഴകളില്‍പ്പോലും ശക്തമായ വേരുപടലത്തോടെ ആറ്റുവഞ്ചി പിടിച്ചു നില്‍ക്കുന്നു , മണ്ണിടിച്ചില്‍ തടയുന്നു , കരയെ സംരക്ഷിക്കുന്നു . ഇതാ ചാലിയാറില്‍ നിന്നുള്ള ആറ്റുവഞ്ചിയുടെ ചിത്രം കാണൂ........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ